Thursday, October 20, 2011

ജിമ്പ് ഉപയോഗിച്ച് കളര്‍ ഫോട്ടോകള്‍ ഒരുമിച്ച് Black&White ആക്കാം

കേരളത്തിലെ സ്കൂളുകളില്‍ 'SAMPOORNA' Data Entry തകൃതിയായി നടക്കുകയാണല്ലോ. കുട്ടികളുടെ ഫോട്ടോ upload ചെയ്യുന്നതിനായി resize ചെയ്യുന്നതിന്റെയും മറ്റും തിരക്കിലാണ് അധ്യാപകര്‍. കളര്‍ ഫോട്ടോ upload ചെയ്താല്‍ SSLC Certificate തുടങ്ങിയവയില്‍ print ചെയ്യുമ്പോള്‍ clarity കുറയാനിടയുണ്ട്. അതിനാല്‍ Black&White ഫോട്ടോ upload ചെയ്യുന്നതാണ് ഉചിതം. ഒരു ഫോള്‍ഡറിലുള്ള കുറേയധികം ഫോട്ടോകളെ ഒരുമിച്ച് Black&White ആക്കാന്‍ ജിമ്പ് ഉപയോഗിച്ച് കഴിയും.
  • Black&White ആയി മാറ്റേണ്ട കളര്‍ ഫോട്ടോകള്‍ ഒരു ഫോള്‍ഡറില്‍ കരുതുക. ഫോട്ടോകളുടെ File name ല്‍ hyphen ഉണ്ടെങ്കില്‍ അത് Rename ചെയ്ത് ഒഴിവാക്കണം. അതുപോലെ ഫോട്ടോകള്‍ക്ക് കുട്ടികളുടെ പേരാണ് നല്‍കുന്നതെങ്കില്‍ പേരിന്റെ കൂടെയുള്ള dot ഒഴിവാക്കണം. ഉദാ:  Anumol K.S.jpg എന്ന് നല്‍കരുത്. AnumolKS.jpg എന്ന് നല്‍കുക.
  • Application - Graphics - Gimp എന്ന ക്രമത്തില്‍ ജിമ്പ് തുറക്കുക.
  • Filters - Batch - Batch Process ക്ലിക്ക് ചെയ്യുക.
  • പുതിയ window തുറന്നു വരും.David's Batch Processor
  • പുതിയ window യുടെ താഴെ ഇടതു വശത്ത് കാണുന്ന Add Files ല്‍ ക്ലിക്ക് ചെയ്യുക.
  • File സെലക്ട് ചെയ്യാനുള്ള window ലഭിക്കും. കളര്‍ ഫോട്ടോകള്‍ കരുതിയിരിക്കുന്ന ഫോള്‍ഡര്‍ സെലക്ട് ചെയ്ത് open ചെയ്യുക.
  • control + A ബട്ടണ്‍ ഉപയോഗിച്ച് എല്ലാ ഫോട്ടോകളും select ചെയ്യുക.
  • Add ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇനി selection window ക്ലോസ്സ് ചെയ്യാം.
  • ഇപ്പോള്‍ File Path , Batch Processorല്‍ വന്നിരിക്കും.



  • Colour എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. Enable ക്ലിക്ക് ചെയ്യുക.Convert to Grey ക്ലിക്ക് ചെയ്യുക.
  • Rename  എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. Select Dir എന്ന ബോക്സില്‍ ക്ലിക്ക് ചെയ്ത് Black&White ഫോട്ടോകള്‍ ലഭിക്കേണ്ട Folder സെലക്ട് ചെയ്യുക.
  • Output എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. ഫോര്‍മാറ്റ്  jpg ആക്കുക.
  • താഴെ ഇടതു വശത്ത് കാണുന്ന Start  ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
.......എന്തിനധികം പറയുന്നു ബ്ലാക്ക് & വൈറ്റ് ഫോട്ടോകള്‍ റെഡി.......
Turn, Blur, Resize, Crop, Sharpen തുടങ്ങിയ കാര്യങ്ങളും പരീക്ഷിക്കുമല്ലോ.
IT@school വിതരണം ചെയ്ത Ubuntu 10.04 latest customized version ല്‍ മാത്രമേ Batch Processor ഉള്ളൂ. അതിനു മുന്‍പുള്ള വേര്‍ഷനുകളില്‍ Batch Processor ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധവും ഇതുപയോഗിച്ച് File Resize ചെയ്യുന്ന വിധവും St.John's HSS Mattom, Mavelikkara യുടെ ബ്ലോഗില്‍ വിവരിച്ചിട്ടുണ്ട്.

3 comments: